CPM Pathanamthitta : ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് വിമർശനം

Web Desk   | Asianet News
Published : Dec 28, 2021, 11:55 AM IST
CPM Pathanamthitta : ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ലെന്ന് വിമർശനം

Synopsis

ഇവർ ഇത്രയും നാളും പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും എതർപ്പുന്നയിച്ച പ്രതിനിധികൾ ആവശ്യപ്പെട്ടു

പത്തനംതിട്ട : സി പി എം ജില്ലാ സമ്മേളനത്തിൽ(cpm district committee) കെ അനന്ത​ഗോപന്(k ananthagopan) പരോക്ഷ വിമർശനം. അനന്ത​ഗോപന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പാർട്ടി പദവികളിൽ ഇരിക്കുന്നവരെ നിയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിനിധികളുടെ വിമർശനം. 

ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ടു നിൽക്കുന്നത് ശരിയല്ല. പ്രസിഡൻ്റ് ആകുന്നതിന് മുമ്പ് ക്ഷേത്രങ്ങളിൽ പോകാത്തവർ സ്ഥാനം കിട്ടി കഴിയുമ്പോൾ കുറിയും തൊട്ട് തൊഴുത് നിൽക്കുന്നത് എന്ത് സന്ദേശം ആണ് നൽകുന്നതെന്നും പ്രതിനിധികൾ ചോദിച്ചു. 

ഇവർ ഇത്രയും നാളും പാർട്ടിയെ കബളിപ്പിക്കുകയായിരുന്നോ അതോ ഇപ്പോൾ വിശ്വാസികളെ പറ്റിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്നും എതർപ്പുന്നയിച്ച പ്രതിനിധികൾ ആവശ്യപ്പെട്ടു. 

നേരത്തെ പൊലീസിനെതിരെ പീലിപ്പോസ് തോമസ് ആരോപണം ഉന്നയിച്ചിരുന്നു. പൊലീസ് സ്റ്റേഷനുകൾ ഇടതു വിരുദ്ധരുടെ താവളമായി മറുകയാണെന്നായിരുന്നു പീലിപ്പോസ് തോമസിന്റെ വിമർശനം. കെ റെയിലിൽ കോൺഗ്രസ് പ്രചാരണങ്ങൾ ഫലം കാണുന്നു. സർക്കാരുണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ല.കെ റെയിൽ കടന്നു പോകുന്ന ഇടങ്ങളിൽ പ്രചാരണം വേണമെന്നും പീലിപ്പോസ് തോമസ് ആവശ്യപ്പെട്ടിരുന്നു

Read More : ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും വിമർശനം, ആർ എസ് എസ് സ്വാധീനമെന്ന് ആരോപണം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്