'യുഡിഎഫില്‍ അധികാരത്തര്‍ക്കം'; നയത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെന്ന് സിപിഎം

By Web TeamFirst Published Jun 29, 2020, 4:09 PM IST
Highlights

യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.

കോട്ടയം: കേരളാ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ പ്രതികരണവുമായി സിപിഎം. യുഡിഎഫില്‍ അധികാര തര്‍ക്കമെന്നായിരുന്നു സിപിഎം പ്രതികരണം. ജോസ് പക്ഷം നയം വ്യക്തമാക്കട്ടെയെന്നും നയത്തിന്‍റെ അടിസ്ഥാനത്തിലേ തീരുമാനം എടുക്കാനാവുയെന്നും സിപിഎം നേതാവ് എം വി ഗോവിന്ദന്‍ പറഞ്ഞു. അവസരവാദ സമീപനത്തിന്‍റെ പേരില്‍ മുന്നണിയില്‍ എടുക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കാണുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.  യുഡിഎഫ് നിലപാട് വ്യക്തമാക്കേണ്ടിയിരിക്കുന്നെന്നും കണ്‍വീനര്‍ പറഞ്ഞു. 

യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കിയത്. 

click me!