Periya Murder : ' കോൺഗ്രസ്‌ പറഞ്ഞവരെ പെരിയ കേസിൽ സിബിഐ പ്രതി ചേർത്തു', കൊലപാതകം പാർട്ടി അറിഞ്ഞതല്ലെന്ന് സിപിഎം

By Web TeamFirst Published Dec 2, 2021, 3:13 PM IST
Highlights

പാർട്ടി സഖാക്കളോ നേതാക്കന്മാരോ പ്രതികളായാൽ പാർട്ടി കയ്യുംകെട്ടി നിൽക്കില്ലെന്നും നിയമപരമായി കൂടെ നിൽക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി  പ്രതികരിച്ചു. 

കാസർകോട് : പെരിയയിലെ യൂത്ത് കോൺഗ്രസ് (youth congress) പ്രവർത്തകരുടെ (Periya Murder) കൊലക്കേസിൽ രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ ( cbi ) കൂട്ടുനിന്നുവെന്ന് സിപിഎം. കോൺഗ്രസ്‌ പറഞ്ഞവരെ സിബിഐ പ്രതി ചേർത്തുവെന്ന് സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആരോപിച്ചു. കേസിൽ സിപിഎമ്മിന് (cpm) ഒന്നും ഒളിച്ചുവയ്ക്കാനില്ല. കൊലപാതകം പാർട്ടി അറിഞ്ഞതല്ല. പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.  എന്നാൽ പാർട്ടി സഖാക്കളോ നേതാക്കന്മാരോ പ്രതികളായാൽ പാർട്ടി കയ്യുംകെട്ടി നിൽക്കില്ലെന്നും നിയമപരമായി കൂടെ നിൽക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. 

രാഷ്ട്രീയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎമ്മിന്‍റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞു: സതീശന്‍

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലക്കേസിൽ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ ( K V Kunhiraman) പ്രതി ചേർത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ  കെ വി കുഞ്ഞിരാമൻ സിബിഐ അന്വേഷിക്കുന്ന കേസിൽ 21 ആം പ്രതിയാണ്.  പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. 

'പ്രതികള്‍ക്ക് സഹായം നല്‍കി'; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി

കൊലപാതകത്തിന് ശേഷം പങ്കില്ലെന്നുള്ള സ്ഥിരം പല്ലവി സി പി എം അവസാനിപ്പിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. പെരിയ കേസിലെ 24 പ്രതികളും സിപിഎം പദവികൾ വഹിക്കുന്നവരാണെന്ന് വ്യക്തമായി കഴിഞ്ഞു. കണ്ണൂരിൽ നിരവധി കൊലക്കേസുകളിൽ പ്രതിയായ നേതാവാണ് ഗൂഡാലോചനക്ക് പിന്നില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ സിബിഐക്ക് കൈമാറിയിട്ടുണ്ട്. കേസിനായി ചിലവാക്കിയ രണ്ട് കോടി രൂപ പൊതു ഖജനാവിൽ തിരിച്ചടച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. 

 

 

click me!