വരുമാന വർദ്ധനവിന് ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണം, സെസ് ഈടാക്കണമെന്നും സിപിഎം നയരേഖ

Published : Mar 07, 2025, 11:49 AM ISTUpdated : Mar 07, 2025, 12:28 PM IST
വരുമാന വർദ്ധനവിന്   ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണം, സെസ് ഈടാക്കണമെന്നും സിപിഎം നയരേഖ

Synopsis

തുടർഭരണം ലക്ഷ്യമിട്ട് വൻ തോതിൽ സ്വകാര്യ നിക്ഷേപം  എത്തിക്കാനുള്ള  വമ്പൻ മാറ്റങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ്  മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലുള്ളത്

കൊല്ലം: തുടർഭരണം ലക്ഷ്യമിട്ട് വൻ തോതിൽ സ്വകാര്യ നിക്ഷേപം  എത്തിക്കാനുള്ള  വമ്പൻ മാറ്റങ്ങൾക്കുള്ള നിർദ്ദേശങ്ങളാണ്  മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലുള്ളത്. വരുമാന വർദ്ദനവിന്  അനുസരിച്ച്  ആളുകളെ തരംതിരിച്ച് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമുള്ള  നിർദ്ദേശങ്ങളും നയരേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാകര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിർദ്ദേശിക്കുന്നത്.

ലോകസഭ തെരഞ്ഞടുപ്പിൽ കനത്ത തിരിച്ചടിയേറ്റെങ്കിലും  നിയമസഭയിൽ തുടർ ഭരണമാണ്  ലക്ഷ്യം   സ്വകാര്യ സർവ്വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം  സ്ഥാപ്കിക്കുമെന്നാണ് പ്രഖ്യാപനം.  തനത് വരുമാനം കണ്ടെത്താൻ ആളുകളെ വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ തരം തിരിച്ച് ഫീസ് എർപ്പെടുത്താനുള്ളതാണ് മറ്റൊരു നിർദ്ദേശം. ഏറെ കാലമായി ഫീസ് വർദ്ദനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും റിപ്പോർട്ടിലുണ്ട്.സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളിൽ  സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയിൽ പറയുന്നു.

വ്യവസായ, ടൂറിസം  മേഖലകളിലടക്കം  സ്വകാര്യ പങ്കാളിത്തം കൊണ്ടുവനരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്‍റെ സൂചനയും നയരേഖയിലുണ്ട്മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ  പിപിപി മാതൃകഇൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം കണ്ടുവരാൻ നിക്ഷേപ സെൽ ശക്തമാക്കുമെന്നും വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ  സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുമതി നൽകുന്നതും പരിഗണിക്കും  വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നി‍ദ്ദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുസ്വകാര്യ നിക്ഷേപങ്ങൾക്കെതിരെ വർഷങ്ങളായി ഉയർത്തിയ ചെങ്കൊടി തഴെ വെച്ച് ചുവപ്പ് പരവതാനിവിരിക്കുന്നു കൊല്ലം സമ്മേളനം,

 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി