ബൈക്കിൽ പോകുമ്പോൾ കഴുത്തിൽ വൈദ്യുതി കേബിൾ കുടുങ്ങി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; അച്ഛനും മകനും പരുക്ക്

Published : Mar 07, 2025, 11:21 AM ISTUpdated : Mar 07, 2025, 11:43 AM IST
ബൈക്കിൽ പോകുമ്പോൾ കഴുത്തിൽ വൈദ്യുതി കേബിൾ കുടുങ്ങി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; അച്ഛനും മകനും പരുക്ക്

Synopsis

ഷൊർണൂരിൽ കഴുത്തിൽ കേബിൾ കുടുങ്ങി വണ്ടി അപകടത്തിൽപെട്ടതിനെ തുടർന്ന് 2 പേർക്ക് പരുക്ക്

പാലക്കാട്: വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ (56) മകൻ അനന്തു (27) എന്നിവർക്കാണ് പരിക്കേറ്റത്. ഷൊർണൂർ കുളപ്പുള്ളി യു.പി സ്കൂളിനു മുന്നിൽ ഇന്ന് പുലർച്ചെ 5.15 നായിരുന്നു സംഭവം. ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്ന കിടക്കുന്ന കേബിൾ മദൻ മോഹൻ്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടം. അപകടത്തിൽ മദൻ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കേുണ്ട്. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം