സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും

By Web TeamFirst Published May 28, 2021, 6:49 AM IST
Highlights

നാല് സെക്രട്ടറിയേറ്റ് അംഗങ്ങൾ മന്ത്രിമാരായതോടെ മുൻ മന്ത്രി ഇപി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫീസ് സ്റ്റാഫുകളുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത വെളളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും ചർച്ച ചെയ്യും. നാല് സെക്രട്ടറിയേറ്റ് അംഗങ്ങൾ മന്ത്രിമാരായതോടെ മുൻ മന്ത്രി ഇപി ജയരാജൻ എകെജി സെന്റർ കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തനങ്ങളിലേക്ക് മാറും. മുൻ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായ കെ കെ ഷൈലജ, എം എം മണി, ടി പിരാമകൃഷ്ണൻ എന്നിവർക്കും പുതിയ സംഘടനാ ചുമതലകൾ നിശ്ചയിച്ചേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!