പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കം നേതാക്കൾക്ക് നോട്ടീസ്, ആലപ്പുഴയിൽ കടുത്ത നടപടികളിലേക്ക് സിപിഎം 

Published : Jun 05, 2023, 09:10 AM IST
പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കം നേതാക്കൾക്ക് നോട്ടീസ്, ആലപ്പുഴയിൽ കടുത്ത നടപടികളിലേക്ക് സിപിഎം 

Synopsis

നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പിൽപ്പെട്ടവർക്ക് നോട്ടീസയച്ചത്.

ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയതയിൽ കടുത്ത നടപടികളിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം. പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കം നേതാക്കൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നോട്ടീസ് നൽകി. നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പിൽപ്പെട്ടവർക്ക് നോട്ടീസയച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്ന് ഏരിയ സെക്രട്ടറിമാരും കുറ്റാരോപിതരിൽ ഉൾപ്പെടുന്നു. ഈ മാസം 10 ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്റെ റിപ്പോർട്ട്  പ്രകാരമാണ് നടപടി. വിഭാഗീയതയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.  

 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K