
കാസര്‍കോട്: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി..നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു .അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്.രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്.കോൺഗ്രസിന് സ്വാധ്വീനമുള്ള സംസ്ഥാനങ്ങളിൽ പോലും പേരിനാണ് പ്രതിഷേധം.കേരളത്തിൽ സിപിഐഎം കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു .വയനാട് ഉപതെരെഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയെ നിർത്തരുത് ; കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ കേന്ദ്ര മന്ത്രി വി മുരളീധരനെ വിദ്യാർഥികൾ കൂവി വിളിച്ചു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വി.മുരളീധരൻ പ്രസംഗിച്ചപ്പോഴാണ് വിദ്യാർത്ഥികൾ കൂവിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും കൂവൽ ഉണ്ടായി.
അതിനിടെ രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി .2024 ന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ആണ് BJP ശ്രമം.ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി.രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam