സ്വർണ്ണക്കടത്ത് വിവാദം: സർക്കാരിന് പിബിയുടെ പിന്തുണ; ആര്‍ക്കും പാര്‍ട്ടി ക്ലീൻ ചിറ്റ് നല്‍കുന്നില്ല: യെച്ചൂരി

By Web TeamFirst Published Jul 27, 2020, 4:45 PM IST
Highlights

അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്കുന്നില്ല. 

ദില്ലി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസ്ഥാന സർക്കാരിന് പിന്തുണയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. കേസിന്റെ  പേരിൽ കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താൻ ശ്രമം നടക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനുള്ള കോൺ​ഗ്രസിന്റെയും ബിജെപിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്കുന്നില്ല. എൻഐഎയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാം.

ഓഹരി കുംഭകോണം പോലെയല്ല സ്വർണ്ണക്കടത്ത്. അന്ന് അന്വേഷണത്തെ എതിർത്തതു കൊണ്ടാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതെന്നും യെച്ചൂരി പറഞ്ഞു. 

updating...

click me!