'ആരോഗ്യ-വ്യവസായ മേഖലകളില്‍ വലിയ മുന്നേറ്റം'; പുതിയ കേരള മാതൃക സൃഷ്ടിക്കാന്‍ ശ്രമമെന്ന് വിജയരാഘവന്‍

By Web TeamFirst Published Jul 10, 2021, 4:33 PM IST
Highlights

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരുവനന്തപുരം: ആരോഗ്യ വ്യവസായ മേഖലകളില്‍ കേരളം വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ വലിയ ശ്രമം നടന്നു. പുതിയ കേരള മാതൃക സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍. ജനകീയ അടിത്തറയും പ്രത്യയശാസ്ത്ര കെട്ടുറപ്പും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടരും. പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിയ ദുഷ്പ്രചാരണങ്ങള്‍ കേരളം തള്ളിക്കളഞ്ഞതിനാലാണ് പതിവിന് വിപരീതമായി തുടര്‍ഭണം ഉണ്ടായതെന്നും വിജയരാഘവന്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!