'എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യം, സിഐടിയു നേതാവ് മിനി കൂപ്പർ വാങ്ങിയത് തെറ്റ്'; സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം 

Published : Jul 01, 2023, 10:28 PM ISTUpdated : Jul 01, 2023, 10:51 PM IST
'എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യം, സിഐടിയു നേതാവ് മിനി കൂപ്പർ വാങ്ങിയത് തെറ്റ്'; സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം 

Synopsis

സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. 

തിരുവവന്തപുരം : വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ വിമർശിക്കപ്പെട്ട എസ് എഫ് ഐക്കും മിനി കൂപ്പർ വാങ്ങി വിവാദത്തിൽപ്പെട്ട സിഐടിയു നേതാവിനും സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ. എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. 

മിനി കൂപ്പർ വിവാദത്തിൽ അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കും; പിവി ശ്രീനിജനെതിരെയും നടപടി

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസിൽ സർക്കാരിന് പാർട്ടിയുടെ പിന്തുണ ലഭിച്ചു. സുധാകരന് എതിരായ കേസിൽ സർക്കാർ ചെയ്യുന്നതാണ് ശരിയെന്നും ജനങ്ങൾ സർക്കാർ നിലപാടിന് ഒപ്പം നിൽക്കുമെന്നുമാണ് സിപിഎം വിലയിരുത്തൽ. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും സുധാകരൻ പറയുന്നത് ജനങ്ങൾ വിശ്വാസത്തിൽ എടുക്കില്ലെന്നും സിപിഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.  

സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോൾ പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ പി കെ അനിൽകുമാർ ആഡംബര കാർ വാങ്ങിയത് വലിയ വിവാദമായിരുന്നു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ്, മകന് പിറന്നാൾ സമ്മാനമായി കാർ വാങ്ങിയതെന്നായിരുന്നു അനിൽകുമാറിന്‍റെ വിശദീകരണം. എന്നാൽ ഇത് പാർട്ടി തള്ളി. കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ ആഡംബര വാഹന കമ്പം പാർട്ടി പരിശോധിച്ചു. തുടർന്ന് അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിക്കുകയായിരുന്നു.  

'സിഐടിയു നേതാക്കളും ലളിത ജീവിതം നയിക്കണം'; മിനി കൂപ്പർ സ്വന്തമാക്കിയ നേതാവിനെതിരെ നടപടിക്ക് സിപിഎം
ഏറെക്കാലമായി സിപിഎമ്മിനെ വലയ്ക്കുകയാണ് എസ് എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങൾ. എസ് എഫ്ഐ നേതാക്കളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതും കേസെടുത്തതും പൊതുമധ്യത്തിൽ വലിയ ചർച്ചയായി. ആലപ്പുഴയിലെ നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും, കെ. വിദ്യയുടെ മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാട്ടാക്കട കോളേജിലെ ആൾമാറാട്ടവും സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി സംഘടനയിൽ തിരുത്ത് അനിവാര്യമാണെന്നാണ് പാർട്ടി വിലയിരുത്തിയത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം