സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും; ​ഗവർണർക്കെതിരായ ഓർഡിനൻസിന്റെ കാര്യം ചർച്ചയാകും

Published : Nov 05, 2022, 12:32 AM IST
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും; ​ഗവർണർക്കെതിരായ ഓർഡിനൻസിന്റെ കാര്യം ചർച്ചയാകും

Synopsis

സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു തീരുമാനവും സംസ്ഥാന സമിതിയിൽ കൈക്കൊള്ളാൻ സാധ്യതയുണ്ട്. 

തിരുവനന്തപുരം: രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു തീരുമാനവും സംസ്ഥാന സമിതിയിൽ കൈക്കൊള്ളാൻ സാധ്യതയുണ്ട്. 

ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ പ്രായം കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.  നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇനി പാർട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രീതി മാറ്റാൻ റേഡിയോ രേഖ പുതുക്കുന്ന കാര്യമാണ് സിപിഎം സംസ്ഥാന സമിതിയിൽ വരുന്ന മറ്റൊരു പ്രധാന വിഷയം. 

വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.

കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി 'മുഖം കനപ്പിച്ചിരിക്കുകയായിരുന്ന' ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.

 എന്നാൽ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സർക്കാരും ഇടത് മുന്നണിയും, ഗവർണർ കൂടുതൽ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തയ്യാറായത്. ഗവർണർ സംഘപരിവാർ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇടത് മുന്നണിയും 'ഗവർണർ വിഷയത്തിൽ' ഒറ്റക്കെട്ടാണ്. സർക്കാരിനെയും സർവകലാശാലകളുടെയും പ്രവർത്തനങ്ങളെ വെട്ടിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി കടിഞ്ഞാണിടാനാണ് സിപിഎം നീക്കം. 

Read Also: പുറത്താക്കാതിരിക്കാൻ കാരണം എന്ത്? രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് വിശദീകരണം നൽകി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ