സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും; പാർട്ടി കോൺ​ഗ്രസ് ഏപ്രിൽ മാസത്തിൽ മധുരയിൽ

Published : Aug 02, 2024, 05:00 PM ISTUpdated : Aug 02, 2024, 05:04 PM IST
സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കും; പാർട്ടി കോൺ​ഗ്രസ് ഏപ്രിൽ മാസത്തിൽ മധുരയിൽ

Synopsis

ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും. നവംബറിൽ ആണ് ഏര്യാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. 

തിരുവനന്തപുരം: സിപിഎമ്മിന് ഇനി സമ്മേളന കാലം. 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.  ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും. നവംബറിൽ ആണ് ഏര്യാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും. കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. 24ാം പാർട്ടി കോൺഗ്രസ് തമിഴ്നാട്ടിലെ മധുരയിലാണ്. ഏപ്രിൽ മാസത്തിലാകും പാര്‍ട്ടി കോൺഗ്രസ് നടക്കുക.

വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി
'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ