മാസപ്പടി കേസ്; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന് എംവി ഗോവിന്ദൻ

Published : Aug 19, 2026, 08:36 AM IST
mv govindan

Synopsis

സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിനെ കടന്നക്രമിക്കാനാണ് ശ്രമമെന്നും പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പാർട്ടി ശക്തമായി പ്രതിരോധിക്കും. മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താനാണ് ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിഴിഞ്ഞം ഓഹരിക്കായി മാറ്റം അതൃപ്തി അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോടും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. മുഖ്യമന്ത്രി കളവ് പറയുകയാണ്. ഒരു അതൃപ്തിയും അറിയിച്ചിട്ടില്ല എന്ന് വിവരാവകാശരേഖ പുറത്തുവന്നതാണ്. ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: വിടുതൽ ഹർജിയുമായി സിപിഎം നേതാക്കൾ; കലൂർ പിഎംഎൽഎ കോടതിയെ സമീപിച്ചു
വിഡി സതീശനെതിരായ അടൂർ പ്രകാശിൻ്റെ വിമർശനം: കോൺഗ്രസിൽ പ്രതിസന്ധി പുകയുന്നു, സമവായമായില്ല