'ശിക്ഷ പോര', പീഡനക്കേസിൽ തരുൺ തേജ്പാലിന്‍റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ, സുപ്രീം കോടതിയെ സമീപിച്ചു

Published : Aug 19, 2026, 08:24 AM IST
Tarun Tejpal-goa government moves supreme court seeking life sentence for tarun tejpal

Synopsis

തെഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവ് അപര്യപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയിൽ

ഡൽഹി: തെഹൽക്ക മാഗസിൻ സ്ഥാപകനും മുൻ എഡിറ്റർ ഇൻ ചീഫുമായ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷത്തെ കഠിനതടവ് അപര്യപ്തമാണെന്നും ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് തേജ്പാലിന് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. 2013 നവംബറിൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന 'തിങ്ക് ഫെസ്റ്റ്' പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു.

സെഷൻസ് കോടതി വിധി റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാലിനെ കുറ്റക്കാരനായി കണ്ടെത്തി. 10 വർഷത്തെ കഠിനതടവും 10.21 ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. ഹൈക്കോടതി വിധിച്ച ശിക്ഷയും കുറ്റവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തേജ്പാൽ പദവി ദുരുപയോഗം ചെയ്താണ് കുറ്റകൃത്യം ചെയ്തതെന്നും, കുറ്റകൃത്യങ്ങൾക്ക് 10 വർഷത്തെ കുറഞ്ഞ ശിക്ഷ മാത്രം നൽകിയത് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ജീവപര്യന്തമാക്കാൻ സർക്കാർ അപ്പീൽ നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണത്തിന് പ്രത്യേക സംഘം, വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ, ഉത്തരവ് ഉടൻ
പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം