'വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാം, ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ'

Published : Mar 08, 2025, 10:16 PM ISTUpdated : Mar 08, 2025, 10:49 PM IST
'വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാം, ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ'

Synopsis

പാർട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണ്. ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ എന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

കൊല്ലം: വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ട് പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. പാർട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനും വേണ്ടിയാണ്. ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുന്നത് നവീകരണ പ്രക്രിയ എന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. വിമർശനങ്ങളെയെല്ലാം ​ഗൗരവത്തോടെ കാണുന്നുവെന്നും സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസം​ഗത്തിൽ എംവി ​ഗോവിന്ദൻ പറഞ്ഞു. 

പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടണമെന്നും എം വി​ ​ഗോവിന്ദൻ പറഞ്ഞു. ബ്രാഞ്ച് തലം മുതൽ പാർട്ടി ശക്തമാക്കണം. രോ​ഗാവസ്ഥയിൽ ഉള്ളവരുടെ വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെടണം. കുറ്റകൃത്യങ്ങൾ കൂടുന്നത് ​ഗൗരവതരമായ കാര്യമാണ്. പൊലീസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങൾ കൂടുന്നത് ​ഗൗരവത്തോടെ കാണണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

ജില്ല തിരിച്ചല്ല പരിഗണനയെന്നായിരുന്നു കണ്ണൂരിന് കൂടുതല്‍ പരിഗണനയെന്ന വിമര്‍ശനത്തിന് എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി. ചുമതലകള്‍ സംസ്ഥാന സെന്‍ററിന്‍റെ തീരുമാന പ്രകാരമാണ്. ജില്ല നോക്കിയല്ല കേഡര്‍മാരെ കൊണ്ടുവരുന്നതെന്നും എംവി ഗോവിന്ദന്‍ മറുപടി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം