അനധികൃത സ്വത്ത് സമ്പാദനം, പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം; നേതാവിനെ സിപിഎം സസ്പെന്റ് ചെയ്തു

By Web TeamFirst Published Aug 2, 2021, 10:59 PM IST
Highlights

മുണ്ടൂരിൽ പാർട്ടി വിഭാഗീയത ശക്തമായി നിലനിന്നിരുപ്പോൾ വിഎസ് പക്ഷക്കാരനായിരുന്നു

പാലക്കാട്: മുണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ലക്ഷ്മണനെ സിപിഎം സസ്പെന്റ് ചെയ്തു. സിപിഎം മുണ്ടൂർ ഏരിയ കമ്മിറ്റി അംഗമാണ്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ദീർഘകാലം മുണ്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മുണ്ടൂരിൽ പാർട്ടി വിഭാഗീയത ശക്തമായി നിലനിന്നിരുപ്പോൾ വിഎസ് പക്ഷക്കാരനായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പാര്‍ട്ടി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!