ബെവ്കോയുടെ തീരുമാനത്തിൽ സർക്കാരിന് അതൃപ്തി; വിദേശ നിർമ്മിത മദ്യത്തിന്‍റെ വില വർധന മരവിപ്പിച്ചു

By Web TeamFirst Published Aug 2, 2021, 9:28 PM IST
Highlights

പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില വർദ്ധനയുണ്ടായിരുന്നു. ബെവ്‌കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്‍റെ വില വർദ്ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സർക്കാരിന്‍റെ എതിർപ്പിനെ തുടർന്നാണ് ബെവ്കോയുടെ തിരുമാനം. വെയർഹൗസ് നിരക്കും റീട്ടെയിൽ മാർജിനും കുത്തനെ ഉയർത്തിയിരുന്നു. പ്രമുഖ ബ്രാൻഡുകൾക്ക് ആയിരം രൂപയോളം വില വർദ്ധനയുണ്ടായിരുന്നു. ബെവ്‌കോയുടെ ഏകപക്ഷീയ തീരുമാനത്തിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായിട്ടാണ് വില വര്‍ദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. എന്നാല്‍, ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. വെയര്‍ ഹൗസ് മാര്‍ജിന്‍  അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!