Thiruvalla Rape case: തിരുവല്ല പീഡനക്കേസിൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി

Published : Nov 28, 2021, 12:27 PM IST
Thiruvalla Rape case: തിരുവല്ല പീഡനക്കേസിൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി

Synopsis

തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയതിന് സിപിഎം ( cpm ) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ ( dyfi ) പ്രവർത്തകനുമെതിരെയാണ് പൊലീസ് കേസെടുത്തത്

പത്തനംതിട്ട: തിരുവല്ലയിൽ യുവതിയുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണി അറിയിച്ചു. സംഭവത്തിൽ മേൽക്കമ്മിറ്റിയുടെ നിർദേശപ്രകാരം നടപടിയുണ്ടാക്കുമെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ യുവതിയെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നതാണെന്നും ഫ്രാൻസിസ് വി ആൻ്റണി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പാർട്ടി പരിശോധിക്കുമെന്നും ഏരിയ നേതൃത്വം വ്യക്തമാക്കി. 

തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയതിന് സിപിഎം ( cpm ) ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ ( dyfi ) പ്രവർത്തകനുമെതിരെയാണ് പൊലീസ് കേസെടുത്തത്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ നാസർ എന്നിവർക്കെതിരെയാണ് കേസ്. ഒരുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച്  യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച ശേഷം ഇവരുടെ നഗ്നചിത്രം പകർത്തിയെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ യുവതിയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ന​ഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും അടക്കം 10 പേരേയും പൊലീസ് പ്രതി ചേ‍ർത്തിട്ടുണ്ട്. നേരത്തെ ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സജിമോൻ. 

CPIM : പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്