'പിണറായിയും ഗോവിന്ദനും ജനങ്ങളിൽ നിന്ന് അകന്നു'; ഇരുവരും സ്ഥാനത്ത് നിന്ന് മാറി പുതിയ മുഖം നൽകണമെന്നും സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ

Published : May 19, 2026, 10:57 PM IST
pinarayi mv govindan speech

Synopsis

നേതൃത്വം അപ്പാടെ മാറണമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് എം വി ഗോവിന്ദനും മാറണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ചത്.

തൃശ്ശൂർ: പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ വിമര്‍ശനം തുടരുന്നു. നേതൃത്വം അപ്പാടെ മാറണമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ സ്ഥാനത്ത് നിന്ന് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് എം വി ഗോവിന്ദനും മാറണമെന്നാണ് ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ചത്. പിണറായി വിജയനും എം വി ഗോവിന്ദനും ജനങ്ങളിൽ നിന്ന് അകന്നു. ആളുകളോട് മര്യാദപൂർവം പെരുമാറാതിരുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ട് പേരും സ്ഥാനത്ത് നിന്ന് മാറി പാർട്ടിക്ക് പുതിയ മുഖം നൽകണമെന്നും സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ പാഠം പഠിച്ചില്ലെന്നും നിയമസഭയാ തെരഞ്ഞെടുപ്പിലെ വൻ പരാജയം മുൻകൂട്ടി കാണാൻ പാർട്ടിയുടെ ഒരുഘടകത്തിനും കഴിഞ്ഞില്ലെന്നും വിമര്‍ശനം. തൃശൂരിലെ പാർട്ടിക്ക് തിരിച്ചടിയെ ഒരു ഘട്ടം വരെ പ്രതിരോധിക്കാൻ കഴിഞ്ഞു. പാർട്ടി ഗ്രാമങ്ങൾ ഉള്ള കണ്ണൂരിൽ പ്രതിരോധിക്കാനായില്ല. കണ്ണൂരിൽ ശക്തികേന്ദ്രങ്ങളിൽ നിന്ന് പാർട്ടി വോട്ടുകൾ എതിർപാളയത്തിലേക്ക് ഒഴുകിപ്പോയെന്നും വിലയിരുത്തില്‍. ജില്ലാ കമ്മിറ്റി നാളെയും തുടരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വകുപ്പുകളിൽ തർക്കം തുടരുന്നു, ആരോ​ഗ്യത്തിനൊപ്പം കായികവും മുരളീധരന് നൽകാൻ സാധ്യത; ദേവസ്വം അനിൽകുമാറിന് നൽകിയേക്കും
'ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം, നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറന്നിട്ടില്ല', പ്രധാനവേദിയിൽ നടി റിനി എത്തിയതിനെതിരെ വിജിൽ മോഹനൻ