ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവർത്തകൻ; വോട്ടർമാരെ ഭീതിപ്പെടുത്താനെന്ന് യുഡിഎഫ് നേതൃത്വം, സംഭവത്തിൽ പൊലീസിൽ പരാതി നൽകി

Published : Apr 08, 2026, 11:08 PM IST
bomb making video

Synopsis

ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

കോഴിക്കോട്: ബോംബ് നിർമിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് സിപിഎം പ്രവർത്തകൻ. നാദാപുരം മണ്ഡലത്തിലെ വളയം സ്വദേശി ഷിനിലാണ് വീഡിയോ സ്റ്റാറ്റസ് ആക്കിയത്. ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അതേസമയം സംഭവത്തിൽ വളയം പൊലീസിൽ പരാതി നൽകി യുഡിഎഫ്. ബോംബ് വീഡിയോ, വോട്ടർമാരെ ഭീതി പെടുത്താൻ എന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽ ചൂടും; ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല; വോട്ടർമാരും ഉദ്യോഗസ്ഥരും ശ്രദ്ധിക്കാൻ!
പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം പേർ വോട്ട് രേഖപെടുത്തി