അമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Published : Apr 23, 2019, 11:03 PM IST
അമ്പലപ്പുഴയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

Synopsis

സി പി എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും.

ആലപ്പുഴ: അമ്പലപ്പുഴയിൽ രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. സി പി എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ഇവരെ ബൈക്കിൽ പിന്തുടർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.  സംഭവത്തിന് പിന്നിൽ ബി ജെ പിയാണെന്ന് സിപിഎം ആരോപിച്ചു. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയിൽ സി പി എം-ബി ജെ പി സംഘർഷമുണ്ടായിരുന്നു.  

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം