ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

Published : Jan 25, 2025, 03:07 PM IST
ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയിൽ കൂടുതൽ കണ്ടെത്തൽ

Synopsis

തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം  മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം  മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം