മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, മാധ്യമങ്ങൾക്കെതിരെ വിമർശനം

Published : Aug 10, 2026, 09:10 PM IST
VD Satheesan

Synopsis

മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും, തെറ്റായ വാർത്തകൾ നൽകിയിട്ടും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വിമർശനം. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു

കൊല്ലം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിലവിലെ മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. പണ്ടൊക്കെ തെറ്റായ ഒരു വാർത്ത വന്നാൽ മാധ്യമങ്ങൾ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിൽ, ഇന്ന് വാർത്ത തെറ്റാണെന്ന് അറിഞ്ഞാലും അതിന്റെ പിന്നാലെ പോയി കൂടുതൽ അസത്യങ്ങൾ കൂട്ടിച്ചേർക്കുകയാണെന്ന് സതീശൻ അഭിപ്രായപ്പെട്ടു. ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നത് പോലെയാണ് പല വാർത്തകളും തയ്യാറാക്കുന്നതെന്നും ചില വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം വാർത്തകൾ കണ്ട് ജനങ്ങൾ പരിഹസിച്ച് ചിരിക്കുകയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വിവരിച്ചു. കൊല്ലത്ത് സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ വിമർശനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രമേശ് ചെന്നിത്തലയെയും, പൊലീസിനെയും അഭിനന്ദിച്ച് മന്ത്രി റോജി.എം.ജോൺ; ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല
'പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം''; പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്