
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പൊലീസിനെയും അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്ത പ്രകോപനപരമായ നിലപാടുകൾക്കെതിരെ കേരള പൊലീസ് എടുത്ത ശക്തമായ നിയമനടപടികൾ സ്വാഗതാർഹമാണെന്ന് റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പൊലീസിന്റെ ഇത്തരം ജനകീയ ഇടപെടലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും റോജി.എം.ജോൺ പറഞ്ഞു. നിയമവാഴ്ചയുടെ സംരക്ഷണവും ക്രമസമാധാന പാലനവും ഒരു സംസ്ഥാനത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും, നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്ത പ്രകോപനപരമായ നിലപാടുകൾക്കെതിരെ കേരള പൊലീസ് എടുത്ത ശക്തമായ നിയമനടപടികൾ സ്വാഗതാർഹമാണ്. നിയമത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണ്. പൊതുമണ്ഡലത്തിൽ അപരിഷ്കൃതവും അക്രമാസക്തവുമായ നിലപാടുകൾ പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന അർജുൻ ആയങ്കിമാർക്കും ടി.ജി. മോഹൻദാസുമാർക്കും തോന്നിയത് പോലെ എന്തും പ്രവർത്തിക്കാനുള്ള അരാജകത്വ സ്വാതന്ത്ര്യം നൽകുന്ന സർക്കാരല്ല ഇന്ന് കേരളം ഭരിക്കുന്നത്.
സംസ്ഥാനത്ത് ക്രിമിനൽ-ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’, ലഹരി മാഫിയകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പദ്ധതികൾ കേരളത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിവെക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന പൊലീസിന്റെ ഇത്തരം ജനകീയ ഇടപെടലുകൾ വിജയിപ്പിക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകണം. പൊലീസിനെ വെല്ലുവിളിക്കുകയും ജനങ്ങളുടെ ഇടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കേരള പൊലീസിനും അഭിനന്ദനങ്ങൾ- റോജി.എം.ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam