കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

By Web TeamFirst Published Jul 25, 2021, 11:08 AM IST
Highlights

കേസിലെ 6 പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ വീടുകളിലാണ് പരിശോധന 

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ 6 പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട , പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിൽ വീടുകളിലാണ് പരിശോധന നടക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. പ്രതികളാരും വീടുകളിലില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഉദ്യോഗസ്ഥർ വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്.

പ്രതികൾ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിൽ രജിസ്ട്രർ ചെയ്ത നാലു സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ് , മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകൾക്കായാണ് അന്വേൽണ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നത്. 

അതിനിടെ കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളിൽ നിന്നും  അൽപ്പസമയത്തിനുള്ളിൽ മൊഴിയെടുക്കും. തൃശൂരിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ നേരിട്ട് ഹാജരാവാൻ ഡയറക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് പുരോഗമിക്കുകയാണ്. എ.വിജയരാഘവന്‍റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്.  പ്രതികളായ പാർട്ടി അംഗങ്ങളെ പുറത്താക്കിയേക്കുമെന്നാണ് സൂചന. 

 

click me!