സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്; പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി

Published : Feb 10, 2022, 09:29 AM ISTUpdated : Feb 10, 2022, 10:24 AM IST
സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്; പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി

Synopsis

മുമ്പ് ഗുജറാത്തിൽ കണ്ട കുറുപ്പിനെ, ഹരിദ്വാറിലെ ട്രാവൽ ബ്ലോഗിൽ ഈയിടെ വീണ്ടും കണ്ടുവെന്ന് റെൻസിം ഇസ്മായിൽ പറയുന്നു.

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നു. പത്തനംതിട്ട സ്വദേശി റെൻസിം ഇസ്മെയിൽ വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റെൻസീമിന്റെ മൊഴിയെടുത്ത ക്രൈബ്രാഞ്ച് ഗുജറാത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. 

മുമ്പ് ഗുജറാത്തിൽ കണ്ട കുറുപ്പിനെ, ഹരിദ്വാറിലെ ട്രാവൽ ബ്ലോഗിൽ ഈയിടെ വീണ്ടും കണ്ടുവെന്ന് റെൻസിം ഇസ്മായിൽ പറയുന്നു. പതിനാല് വർഷങ്ങൾക്ക് മുമ്പ് റെൻസിം ഗുജറാത്തിൽ ജോലി ചെയ്തിരുന്നു. അവിടെ ഒരാശ്രമത്തിൽ വച്ചാണ് സുകുമാരക്കുറുപ്പിന്റെ രൂപമുള്ള ആളെ കണ്ടത്. ശങ്കര ഗിരി ഗിരി എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. യഥാർത്ഥ പേര് ചന്ദ്രശേഖരൻ നമ്പൂതിരിയാണെന്നാണ് ഒരിക്കൽ ഇയാൾ പറഞ്ഞതെന്നും റെൻസിം പറയുന്നു. ആ കാലത്ത് തന്നെ വിവരങ്ങൾ പൊലീസിനെ അറിയിച്ചിരുന്നുവെന്നാണ് റെൻസിം പറയുന്നത്. എന്നാൽ അന്ന് വിഷയത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. 

പിന്നീട് വീണ്ടും ഹരിദ്വാർ ട്രാവൽ ബ്ലോഗിൽ ഇതേ ആളെ കണ്ടപ്പോഴാണ് റെൻസിം വീണ്ടും അധികൃതരെ സമീപിച്ചത്. എന്തായാലും പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 

PREV
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം