ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്: അന്വേഷണത്തിന് ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം

Web Desk   | Asianet News
Published : Jan 20, 2021, 07:40 AM ISTUpdated : Jan 20, 2021, 07:41 AM IST
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്: അന്വേഷണത്തിന് ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം

Synopsis

തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. 

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ, എസ്പി മാരായ സാബു മാത്യു, എം ജെ സോജൻ, ഡിവൈഎസ്പിമാരായ പി വിക്രമൻ, കെ ആർ ബിജു, പി അനിൽകുമാർ എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം.

മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇന്‍റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഓൺലൈൻ വായ്പാതട്ടിപ്പിൽ, സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ സംഘത്തിന് കൈമാറാൻ ഡിജിപി നിർദേശിച്ചു.

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക