ഫോർട്ട് സ്റ്റേഷനിലെ യുവാവിന്‍റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നാളെ സ്റ്റേഷനിലെത്തി പരിശോധന

Published : Aug 18, 2020, 06:20 PM ISTUpdated : Aug 18, 2020, 06:33 PM IST
ഫോർട്ട് സ്റ്റേഷനിലെ യുവാവിന്‍റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, നാളെ സ്റ്റേഷനിലെത്തി പരിശോധന

Synopsis

അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി പരിശോധന നടത്തുക.

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ  കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പ്രാഥമിക വിവരശേഖരണം നടത്തി. സ്റ്റേഷനിലെത്തി നാളെ ക്രൈംബ്രാഞ്ച്  പ്രത്യേക സംഘം പരിശോധന നടത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി പരിശോധന നടത്തുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് എസ് പി ഷാനവാസിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. 

അതിനിടെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തി മജിസ്ട്രേറ്റ് പരിശോധന നടത്തി. അൻസാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സ്ഥലത്താണ് പരിശോധന നടന്നത്. മോഷണ കുറ്റത്തിന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അൻസാരിയെ സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൻസാരിക്ക് മ‍ർദനമേറ്റിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നുമാണ് പ്രാഥമിക നിഗമനം. അതേ സമയം പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവന്ന കാര്യം രേഖപ്പെടുത്താത്തതും മേൽനോട്ടത്തിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും
അധ്യാപകന്‍റെ കണ്ണിൽ പെട്ടു, പണി കിട്ടി, വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി