
കൊല്ലം : പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.
2025 ഏപ്രിൽ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam