തട്ടിക്കൊണ്ടുപോകൽ കേസ്: മൂന്നര മണിക്കൂർ പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം പൊലീസ്, വിവരങ്ങൾ ചോദിച്ചറിഞ്ഞു

Published : Dec 01, 2023, 03:58 PM ISTUpdated : Dec 01, 2023, 04:05 PM IST
തട്ടിക്കൊണ്ടുപോകൽ കേസ്: മൂന്നര മണിക്കൂർ പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം പൊലീസ്, വിവരങ്ങൾ ചോദിച്ചറിഞ്ഞു

Synopsis

അച്ഛനടക്കം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തുവെന്നും കുട്ടിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു. 

കൊല്ലം : കൊല്ലത്ത് ആറുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിൽ. 12 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു നിന്നു. സ്വാഭാവിക നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. അച്ഛനടക്കം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തുവെന്നും കുട്ടിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു. 

കഴിഞ്ഞ അഞ്ച് ദിവസമായി ഇരുട്ടിൽ തപ്പുകയായിരുന്നു പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘം പാരിപ്പള്ളിയിലെ കടയിൽ ഓട്ടോയിലെത്തി ഫോൺ ചെയ്ത് മടങ്ങിയിട്ടും ആ ഓട്ടോ എവിടെ എന്ന ചോദ്യത്തിനു പോലും ഉത്തരമുണ്ടായിരുന്നില്ല. സിസിടിവി പരിശോധന തുടരുന്നിനിടെയാണ് കൊല്ലം കുളമട ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ ഓട്ടോ എത്തിയതും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുന്നതും. കല്ലുവാതുക്കൽ നിന്ന് ഓട്ടോയിലെത്തിയ സംഘം പാരിപ്പള്ളിയിലേക്ക് ഓട്ടം വിളിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. കണ്ടു പരിചയം ഉള്ളവരല്ല, പേടിച്ചാണ് ഇക്കാര്യം ഇതുവരെ മിണ്ടാതിരുന്നതെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന സ്വിഫ്റ്റ് കാര്‍ എത്തിയത് ചിറക്കലിലാണ്. ഈ പരിസരത്തുള്ള വീട്ടിലെവിടെയെങ്കിലും ആണോ കുട്ടിയെ താമസിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊല്ലത്ത് മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം, പൊലീസിന് ലഭിച്ചത് നിര്‍ണായക തുമ്പ് 

ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ, പ്രതികളെക്കുറിച്ച് നിർണായക വിവരം; ഡിഐജി നിശാന്തിനി കൊല്ലം റൂറല്‍ എസ് പി ഓഫീസിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, അനുനയിപ്പിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും; പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി