
കൊച്ചി:ആലുവയില്‍ നവകേരള സദസ് നടക്കുന്ന വേദിക്കരികില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് വ്യാപാരികള്‍ക്ക് നല്‍കി. മറ്റെവിടെയെങ്കിലും ഭക്ഷണം പാകം ചെയ്ത് ഹോട്ടലില്‍ എത്തിച്ച് വില്‍ക്കാം. നവകേരള സദസ് നടക്കുന്ന ദിവസം ജോലിക്കെത്തുന്ന തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനിലെത്തി താത്കാലിക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും ആലുവ ഈസ്റ്റ് പൊലീസിന്‍റെ നോട്ടീസിലുണ്ട്. ഈ മാസം ഏഴിന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നവകേരള സദസ്. എന്നാല്‍ പരിപാടിയില്‍ വന്‍ജനപങ്കാളിത്തമുണ്ടാകുമെന്നും സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വിശദീകരിച്ചു.
ഹൈക്കോടതി 'വടിയെടുത്തു'; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവകേരള സദസ് വേദി മാറ്റി സര്‍ക്കാര്‍