
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. എറണാംകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ പിടികൂടിയത്.
ക്രൈം നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ചാനൽ വഴിയായിരുന്നു മുഖ്യമന്ത്രിക്കെതിരെ വീഡിയോ പുറത്തുവിട്ടത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കെ റെയില്‍ പദ്ധതിക്കായി ചെലവാക്കിയ പണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റ് എന്ന പേരിലായിരുന്നു നന്ദകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വീഡിയോ ഇറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam