ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക വിവരങ്ങൾ പൊലീസിന്; ശുഭവാർത്തയ്ക്കായി കാതോർത്ത് കേരളം

Published : Nov 27, 2023, 09:08 PM ISTUpdated : Nov 27, 2023, 09:22 PM IST
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക വിവരങ്ങൾ പൊലീസിന്; ശുഭവാർത്തയ്ക്കായി കാതോർത്ത് കേരളം

Synopsis

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. കുട്ടിയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. നാലുമണിക്കൂർ പിന്നിട്ടിട്ടും അബി​ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.   

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചു. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. ശുഭവാർത്തയ്ക്കായി കാതോർത്തിരിക്കുകയാണ് കേരളം. അതേസമയം, നാലുമണിക്കൂർ പിന്നിട്ടിട്ടും അബി​ഗേൽ സാറ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. 

വാഹനം സംബന്ധിച്ച് സൂചനയുണ്ട്, പൊലീസ് പിന്നാലെയുണ്ട്, എല്ലാവിധ അന്വേഷണവും നടക്കുന്നതായി ഗണേഷ് കുമാര്‍ എംഎൽഎ

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നതായാണ് വിവരം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു സ്ത്രീയാണ് വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഫോണ്‍ കോളിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ചിട്ടുണ്ട്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. 

കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.കേരള തമിഴ് നാട് അതിർത്തി പ്രദേശമായ
കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.  

വിവരം കിട്ടിയാൽ അറിയിക്കുക
9946923282, 9495578999

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം