സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം

Published : May 23, 2026, 08:19 PM IST
pinarayi vijayan, MV Govindhan

Synopsis

കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായെന്നും വിമർശനം

പത്തനംതിട്ട: സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായി.

എംവി ഗോവിന്ദൻ ഭാര്യക്ക് തളിപറമ്പ് സീറ്റ് വാങ്ങി നൽകുകയായിരുന്നു. എന്നാൽ പാർട്ടിയെ മറന്നുള്ള നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകൾ നഷ്ടമാക്കി. കോന്നിയിൽ കെയു ജനീഷ് കുമാർ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കിൽ 15000 വോട്ടുകൾക്ക് തോൽക്കുമായിരുന്നു. അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ്ണ പരാജയം എൽഡിഎഫ് നേരിടേണ്ടി വരുമായിരുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്താകെ എംവി ​ഗോവിന്ദനും പിണറായിക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കോക്രോച്ച് ജനത പാർട്ടി'യെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു, ജനാധിപത്യ വിരുദ്ധ കേന്ദ്ര നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് പിണറായി വിജയൻ
മന്ത്രിമാരുടെ ഔദ്യോ​ഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി; രമേശ് ചെന്നിത്തലക്ക് ഒമ്പതും പികെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടും, ഉത്തരവ് പുറത്തിറങ്ങി