സംസ്ഥാന നേതൃത്വത്തിനെതിരായ വിമർശനം, രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ്

Published : Nov 14, 2026, 12:07 AM IST
rajmohan unnithan

Synopsis

യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർഗോഡ് ഡിസിസി പ്രസിഡന്റ്. കെപിസിസി ഭാരവാഹിയോഗത്തിലാണ് രൂക്ഷ വിമർശനമുണ്ടായത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റം ഉണ്ടായെന്ന ഫീൽ ഇല്ലെന്നാണ് വാദം. ബോർഡ് കോർപറേഷൻ വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെപിസിസി ഭാരവാഹി യോഗത്തിൽ സമ്മതിച്ചു. യുഡിഎഫ് സർക്കാരിനെതിരെയും അടൂർ പ്രകാശ്, സണ്ണി ജോസഫ്, കെസി വേണുഗോപാൽ എന്നിവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഡിഎംഎയുടെ ഗുണനിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനും ലോഡ്ജിൽ ഒത്തുകൂടി, 19കാരിയുൾപ്പെടെ 7 പേർ പിടിയിൽ
പിടിക്കപ്പെടാതിരിക്കാന്‍ ജനത്തിരക്കേറിയ സ്ഥലത്ത് തന്നെ വാടക വീടെടുത്തു, ചീട്ടുകളി സംഘത്തില്‍ നിന്ന് പിടികൂടിയത് അഞ്ച് ലക്ഷത്തോളം രൂപ