പിടിക്കപ്പെടാതിരിക്കാന്‍ ജനത്തിരക്കേറിയ സ്ഥലത്ത് തന്നെ വാടക വീടെടുത്തു, ചീട്ടുകളി സംഘത്തില്‍ നിന്ന് പിടികൂടിയത് അഞ്ച് ലക്ഷത്തോളം രൂപ

Published : Nov 13, 2026, 09:21 PM IST
12 arrested in secret gambling raid at kozhikode rented house

Synopsis

നഗരത്തില്‍ ജനവാസ മേഖലയിലെ വാടകവീട്ടില്‍ രഹസ്യമായി പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘം പൊലീസിന്‍റെ പിടിയില്‍.

കോഴിക്കോട്: നഗരത്തില്‍ ജനവാസ മേഖലയിലെ വാടകവീട്ടില്‍ രഹസ്യമായി പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘം പൊലീസിന്‍റെ പിടിയില്‍. ഇവരില്‍ നിന്ന് 4,96,050 രൂപയും കണ്ടെടുത്തിട്ടുണ്ട്. ചേവായൂര്‍ പൊലീസ് കേരള ഗെയിമിംഗ് ആക്ട് 7, 8 വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ജീവന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ചേവായൂര്‍ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ ജനവാസ മേഖലയില്‍ തന്നെയുള്ള വീട് ഇവര്‍ ചീട്ടുകളിക്കായി വാടകയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

മലാപറമ്പ് ജങ്ഷന് സമീപം ഗുരുദേവ് റോഡിലുള്ള വീട്ടിലാണ് പൊലീസ് സംഘം രാത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. കക്കോടി കിഴക്കും മുറി സ്വദേശി മുഹമ്മദ് റാഫി(52), കരുവിശ്ശേരി സ്വദേശി ശിവമണി(40), ഉള്ളിയേരി സ്വദേശി അനില്‍ കുമാര്‍(49), പറമ്പില്‍ ബസാര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്(50), ചേമഞ്ചേരി സ്വദേശി ബാലകൃഷ്ണന്‍(56), കരാപറമ്പ് സ്വദേശി സലീം(58), വേങ്ങേരി സ്വദേശി അബ്ദുള്‍ നജീബ് (62), മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദ് റിയാസ്(41), കുതിരവട്ടം സ്വദേശി പൗലോസ്(51), എലത്തൂര്‍ സ്വദേശി അനില്‍ കുമാര്‍(41), ചേളന്നൂര്‍ സ്വദേശി ഷംനാസ്(40), പാലാഴി സ്വദേശി സതീഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ സർക്കാർ; ചെലവാക്കുന്നത് 9 കോടി 60 ലക്ഷം
ബോര്‍ഡ്-കോര്‍പറേഷൻ വിഭജനം; കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്‌, മുഖ്യന്ത്രിയെയും കെപിസിസി പ്രസിഡന്‍റിനെയും അറിയിച്ചു