`തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും ഗോവിന്ദനും'; സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

Published : Oct 04, 2026, 12:45 PM IST
MV GOVINDAN AND PINARAYI VIJAYAN

Synopsis

സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായിയും ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ എന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്നും വിമർശനം.

പാലക്കാട്: സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായിയും ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ എന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്നും വിമർശനം. അതേസമയം വിഭാഗീയത ഇല്ലാതാക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നു.

സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലെ പൊതു ചർച്ചയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉണ്ടായത്. 10 വർഷത്തെ ഭരണത്തിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടായി. ഇത് ജനങ്ങളിൽ നിന്നും പാർട്ടി അകലാൻ കാരണമായി. തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇതിൻ്റെ പൂർണ ഉത്തരവാദിത്തം പിണറായി വിജയനും എം വി ഗോവിന്ദനും മാത്രമാണ്. പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിക്ക് പക്വതയില്ല. ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിക്ക് ദോഷം ചെയ്തു. വിഭാഗീയതയും വിമത നീക്കവും തടയാനായില്ല. വിഭാഗീയ നീക്കം പരിഹരിക്കാതെ വഷളാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കവും തടയാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. ഇ എൻ സുരേഷ് ബാബുവിനെ മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴൽമന്ദം, പുതുശേരി ഏരിയ കമ്മിറ്റികളാണ് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

പി കെ ശശിക്ക് പിന്തുണ നൽകിയത് സംസ്ഥാന നേതൃത്വമെന്നും വിമർശനമുയർന്നു. പി കെ ശശിക്കെതിരെ നടപടി വൈകിയത് തിരിച്ചടിയായി. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിച്ചത് ശരിയായില്ലെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണത്തെ ചെറുക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് മലപ്പുറത്തെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉണ്ടായി. പാർട്ടിക്കെതിരായ സന്ദേശം ലീഗ് ജനങ്ങളിൽ എത്തിച്ചു. അത് പ്രതിരോധിക്കാനായില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ ചേർത്തുപിടിക്കണം എന്നും റിപ്പോർട്ടിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി
'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ