
കൊച്ചി: ആഭ്യന്തരവകുപ്പിനെ രൂക്ഷമായി പരിഹസിച്ചും മന്ത്രി പി രാജീവിനെ വിമർശിച്ചും സിപിഎം എറണാകുളം ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ. പൊലീസ് സ്റ്റേഷനുകൾ ബിജെപിക്കാരുടെ കയ്യിലായെന്ന് ഒരു വിഭാഗം വിമര്‍ശിച്ചു. പാർട്ടിക്കാർക്ക് പൊലീസ് മർദനം ഏൽക്കേണ്ട സാഹചര്യമാണുള്ളത്. പാർട്ടിക്കാരുടെ പരാതികൾ പോലും പൊലീസ് കേൾക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
വ്യവസായ മന്ത്രി ജില്ലയിലെ തൊഴിൽപ്രശ്നങ്ങളിൽ പോലും ഇടപെടുന്നില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. എറണാകുളം ജില്ലയിലെ സിപിഎം സമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ റിപ്പോർട്ട് അവതരണം നടന്നു. ഇന്ന് റിപ്പോർട്ടിൻമേൽ പ്രതിനിധികൾ ചർച്ച ചെയ്യുകയാണ്. അതിലാണ് പ്രധാനമായും ആഭ്യന്തരവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരിക്കുന്നത്.
ക്ഷേമനിധികളെല്ലാം തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് ധനവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വന്യജീവി സംഘര്‍ഷം വനാതിര്‍ത്തികളില്‍ തുടരുന്പോഴും ഒന്നും ചെയ്യാതെ നിസ്സംഗമായി തുടരുകയാണ് വനംവകുപ്പെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളെ വിമര്‍ശിക്കുന്ന സമീപനമാണ് എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായത്. നാളെയാണ് റിപ്പോര്‍ട്ടില്‍ മറുപടിയുണ്ടാകുക. നാളെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.
<
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam