കൊറോണ വൈറസ്: മലയാളിയായ സിആര്‍പിഎഫ് ജവാന്‍മാരുടെ അവധി റദ്ദാക്കി

Published : Feb 11, 2020, 02:06 PM IST
കൊറോണ വൈറസ്: മലയാളിയായ സിആര്‍പിഎഫ് ജവാന്‍മാരുടെ അവധി റദ്ദാക്കി

Synopsis

സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയില്‍ പ്രതിഷേധം ശക്തമാണ്

ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളായ സിആർപിഎഫ് ജവാൻമാരുടെ അവധി റദ്ദാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിർദ്ദേശം. 

മറ്റ് ജവാൻമാർക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇതേക്കുറിച്ച് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതിൽ സൈനികർക്കിടയില്‍ പ്രതിഷേധം ശക്തമാണ്. രാജ്യവ്യാപകമായി ജവാൻമാരുടെ അവധി നിഷേധിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി
വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും