'കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ല'; അത് സംസ്ഥാനത്തിനകത്തെ ക്രമസമാധാന വിഷയം, ഹര്‍ജി നല്‍കി സിആര്‍പിഎഫ്

By Web TeamFirst Published Feb 12, 2021, 5:51 PM IST
Highlights

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.

ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സിആർപിഎഫ്.  ക്രമസമാധാനപാലനം സംസ്ഥാനത്തിന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നുമാണ് സിആർപിഎഫിന്‍റെ വിശദീകരണം. 

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിആര്‍പിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.

 

click me!