വീണാ വിജയന് ഇന്ന് നിർണായകദിനം, എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? എക്സാലോജിക് ഹർജി കോടതിയിൽ

Published : Feb 12, 2024, 06:40 AM ISTUpdated : Feb 12, 2024, 06:43 AM IST
വീണാ വിജയന് ഇന്ന് നിർണായകദിനം, എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? എക്സാലോജിക് ഹർജി കോടതിയിൽ

Synopsis

എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും. 

ബംഗളൂരു : മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും. 

കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിക്കൊണ്ടുള്ള കേന്ദ്ര കോ‍ർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം ആദ്യം റജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും അത് നിലനിൽക്കേ തന്നെ ചട്ടം 212 പ്രകാരം സ്എഫ്ഐഒ  അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് നിയമപ്രകാരമല്ലെന്ന് കമ്പനി വാദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മാസപ്പടി വിവാദം സംസ്ഥാനസർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു