ശാസ്തമംഗലത്ത് പിടിയിലായവരുടെ കോൾ, അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്നെത്തിയത് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരിലേക്ക്

Published : Mar 27, 2025, 12:47 PM IST
ശാസ്തമംഗലത്ത് പിടിയിലായവരുടെ കോൾ, അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്നെത്തിയത് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരിലേക്ക്

Synopsis

പൂജപ്പുര സ്വദേശി അരുൺ ബാബു, മഞ്ചാടി സ്വദേശി പാർത്ഥിപൻ എന്നിവരാണ് പിടിയിലായത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കഞ്ചാവിന്റെ മൊത്തവിൽപന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.  പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36),  മഞ്ചാടി സ്വദേശിയായ മകം വീട്ടിൽ പാർത്ഥിപൻ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.

ഈ മാസം ആദ്യം തിരുവനന്തപുരം ശാസ്തമംഗലത്ത് വെച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. പേരൂർക്കട സ്വദേശിയായ അനന്തു (22), കൊടുങ്ങാനൂർ സ്വദേശി വിനീഷ് (22) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇരുവരെയും പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും   ഇവരുടെ  ഫോൺ കോളുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് പാർഥിപൻ, അരുൺ ബാബു എന്നിവർ കൂടി ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് മനസിലായത്.  

ശാസ്തമംഗലത്തു വെച്ച് പിടിയിലാവുമ്പോൾ കൈയിലുണ്ടായിരുന്ന ആറ് കിലോ കഞ്ചാവ്  പാർഥിപൻ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്ന്  അനന്തുവും, വിനീഷും പോലീസിനോട് പറഞ്ഞു. തിരുവനതപുരം നഗരത്തിലും ജില്ലയുടെ വിവിധ  സ്ഥലങ്ങളിലേളും കഞ്ചാവും മയക്കുമരുന്നു എത്തിക്കുന്നതിൽ   പ്രധാനികളാണ് അരുണും, പാർഥിപനും എന്നാണ് വിശദമായ ചോദ്യം ചെയ്യ്തതിലൂടെ  പൊലീസ് മനസിലാക്കിയത്. 

ആംസ് ആക്ട്, നരഹത്യ കേസ്, അടിപിടി, അബ്കാരി കേസ് തുടങ്ങിയ  15 ഓളം കേസുകളിൽ പ്രതിയാണ് അരുൺ ബാബു. അടിപിടി, അടിപിടി, ലഹരിക്കടത്ത്, പിടിച്ചുപറി  തുടങ്ങിയ 10 ഓളം കേസ് കളിൽ പ്രതിയാണ് പാർഥിപൻ. കന്റോൺമെന്റ്റ് അസി. കമ്മീഷണർ സ്റ്റുവർട്ട് കീലർ, മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് വിമൽ, സബ്ബ് ഇൻസ്പെക്ടർമാരായ വിപിൻ, ഷിജു ,ഷെഫീന്‍, സി.പി.ഒ മാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രന്‍, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍, വിജിന്‍, രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ   കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി