നിർണായക വഴിത്തിരിവ്, ഫോറസിക് റിപ്പോർട്ട്; ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു

Published : Nov 12, 2024, 09:30 AM ISTUpdated : Nov 12, 2024, 09:53 AM IST
നിർണായക വഴിത്തിരിവ്, ഫോറസിക് റിപ്പോർട്ട്; ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു

Synopsis

ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

കൊച്ചി : ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്.  ഇതനുസരിച്ച് എൻഡിപിഎസ് ആക്ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പോലീസ്  നിർദ്ദേശം ലഭിച്ചു.

ലഹരിപാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് രണ്ട് താരങ്ങളും മൊഴി നൽകിയത്. ഇവർക്ക് ലഹരി കേസിൽ ബന്ധമില്ലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. 

ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കുമെതിരെ തെളിവുകളില്ലെന്ന് പൊലീസ്, ചോദ്യം ചെയ്യൽ ഇനി ആവശ്യമെങ്കിൽ മാത്രം
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ