ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ? ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും ? പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

Published : Nov 12, 2024, 09:15 AM IST
ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ? ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും ? പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

Synopsis

ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സിപിഎമ്മുകാർ. 

മലപ്പുറം : സീ പ്ലെയിനിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടത്. സിപിഎമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും? സി പ്ലെയിന് മുമ്പേ എക്സ്പ്രസ് ഹൈവേയേയും സിപിഎം എതിർത്തു. പശുവിനെ എങ്ങനെ അപ്പുറത്തു നിന്നും ഇപ്പുറത്തെത്തിക്കുമെന്നാണ് അന്ന് ചോദിച്ചത്. ഇത്തരം വിഡ്ഡി ചോദ്യങ്ങൾ യുഡിഎഫ് ചോദിക്കാത്തതിനാൽ സർക്കാറിന് മുന്നോട്ടു കൊണ്ടുപോകാനായി. നല്ല കാര്യങ്ങളെ യുഡിഎഫ് എതിർക്കാത്തതു കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

പാർട്ടി വിട്ടതിന് പക! വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം, വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമം

 

 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'