വികസന മുദ്രാവാക്യം മാത്രം, പ്രത്യക്ഷസമരങ്ങളില്ല,സംസ്ഥാന അധ്യക്ഷന്‍റെ പ്രവർത്തനശൈലിക്കെതിരെ ബിജെപിയിൽ അതൃപ്തി

Published : May 22, 2025, 08:47 AM IST
വികസന മുദ്രാവാക്യം മാത്രം, പ്രത്യക്ഷസമരങ്ങളില്ല,സംസ്ഥാന അധ്യക്ഷന്‍റെ  പ്രവർത്തനശൈലിക്കെതിരെ ബിജെപിയിൽ അതൃപ്തി

Synopsis

തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

തിരുവനന്തപുരം:സംസ്ഥാന അധ്യക്ഷന്‍റെ  പ്രവർത്തനശൈലിക്കെതിരെ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. വികസന മുദ്രാവാക്യം മാത്രം ഉയർത്തിയുള്ള പ്രചാരണത്തിനിടെ പ്രത്യക്ഷസമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് ആക്ഷേപം.  തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നുമുണ്ട് വിമർശനം.. അതേ സമയം ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി തുടർന്നും മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം വികസിത കേരളം. 14 ജില്ലകളിൽ ഇതിനകം പൂർത്തിയാക്കിയതും വികസിത കേരളം കൺവെൻഷനുകൾ. എല്ലായിടത്തും ഹൈടെക് പവർ പോയിൻറ് പ്രസൻറേഷനുമായി ടാർജറ്റ് വെച്ചാണ് പ്രസിഡണ്ടിൻറെ രീതി. പാർട്ടി യോഗങ്ങളിലും സമയപരിധിവെച്ച് ടീമുകളെ നിശ്ചയിച്ച് ചുമതല തീരുമാനിച്ച് അറിയിക്കും. സംസ്ഥാന പാർട്ടിയിൽ ഇതുവരെ കാണാത്ത ഈ പ്രൊഫഷണൽ രീതിക്ക്  ആവശ്യമായ ചർച്ചകൾ നടത്തുന്നില്ലന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വികസനത്തിൽ മാത്രം പാർട്ടി കേന്ദ്രീകരിക്കുമ്പോൾ സമരങ്ങൾ മറക്കുന്നുവെന്നാണ് അടുത്ത വിമർശനം. 

ഇടത് സർക്കാറിനറെ വാർഷികദിനമായ 20ന് യുഡിഎഫ് കരിദിനമാചരിച്ച് പ്രതിഷേധം കടുപ്പിച്ചപ്പോൾ ബിജെപി കാഴ്ചക്കാരായെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. പാർട്ടി കാര്യമായ പ്രതിഷേധപരിപാടികൾ നടത്തിയില്ലെന്നാണ് കുറ്റപ്പെടുത്തൽ.  കോർകമ്മിറ്റിയിലെ ചർച്ചകൾക്ക് പിന്നാലെ ഒടുവിൽ 26ന് സർക്കാറിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചു. പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്‍റെ  മുറുമുറുപ്പിനെ പൂർണ്ണമാും തള്ളുകയാണ് അധ്യക്ഷൻെ അനുകൂലിക്കുന്നവർ. പരമ്പാഗത ശൈലി വിട്ടുള്ള പ്രൊഫഷണൽ സമീപനത്തിന് പാർട്ടിക്കപ്പുറത്തുനിന്നുള്ള പിന്തുണയേറുന്നുണ്ടെന്നാണ് വിശദീകരണം. സമയപരിധി വെച്ചുള്ള പ്ലാനുകൾ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലേക്കെത്തിച്ചതാണെന്നും ഓർമ്മിപ്പിക്കുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം