എടവണ്ണപ്പാറയില്‍ വച്ച് കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം; അക്രമികളെത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞു

Published : Feb 12, 2021, 09:42 PM ISTUpdated : Feb 12, 2021, 11:19 PM IST
എടവണ്ണപ്പാറയില്‍ വച്ച് കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം; അക്രമികളെത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞു

Synopsis

കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുംവഴിയാണ് ആക്രമണം ഉണ്ടായത് 

മലപ്പുറം: സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്‍ബുക്കിൽ കുറിച്ചു. കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമം. 

എറണാകുളം രജിസ്ടേഷനുള്ള കാർ നമ്പറടക്കം നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തൽ വാഹനാപകടത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വാഹന ഉടമയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാൾ മുക്കം സ്വദേശിയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്