ഡോളര്‍ കടത്ത് കേസ്; സ്പീക്കറുടെ അസി. സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്, നാളെ ഹാജരാകണം

By Web TeamFirst Published Jan 4, 2021, 10:08 PM IST
Highlights

 ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലേക്ക് വിളിപ്പിച്ചത്. 

കൊച്ചി: സ്‍പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകണം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് നിര്‍ദ്ദേശം. ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കോൺസൽ ജനറലിന്‍റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലേക്ക് വിളിപ്പിച്ചത്. 

ലൈഫ് മിഷനിൽ അടക്കം കമ്മീഷനായി കിട്ടിയ പണം ഡോളറാക്കി കോൺസുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. ഈ പണം ഇവിടെ നിന്ന് ഈജിപ്തിലെ കെയ്റോയിൽ എത്തിച്ചു. കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഡ്രൈവർമാരാണ് അന്ന് വാഹനമോടിച്ചിരുന്നത്. ഇതിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചത്. 

click me!