
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ നടപടി.
അനീഷിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണര്‍ ഉത്തരവിറക്കി. തിരുവനന്തപുരം വിമാനത്താവളം വഴി 2023ൽ നാലരക്കിലോ സ്വർണം കടത്താൻ ഒത്താശ ചെയ്തെന്നാണ് കേസ്. സസ്പെഷനിലായിരുന്ന ഉദ്യോഗസ്ഥൻ സർവീസിൽ തിരികെ കയറിയിരുന്നു. അന്വേഷണം പൂർത്തിയയതോടെയാണ് പിരിച്ചുവിടാൻ ഉത്തരവിറങ്ങിയത്.