20 ദിവസത്തിനിടെ മന്ത്രി എംബി രാജേഷിൻ്റെ മണ്ഡലത്തിൽ നായയുടെ കടിയേറ്റത് പത്തിലധികം പേർക്ക്; പേവിഷബാധ, ആശങ്കയിൽ നാട്ടുകാർ

Published : Aug 08, 2025, 06:28 PM IST
stray dog

Synopsis

തൃത്താല‌ കപ്പൂരിൽ 3 വയസുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

പാലക്കാട്: 20 ദിവസത്തിനിടെ മന്ത്രി എംബി രാജേഷിൻ്റെ മണ്ഡലത്തിൽ നായയുടെ കടിയേറ്റത് പത്തിലധികം പേർക്ക്. തൃത്താല ഞാങ്ങാട്ടിരിയിൽ വയോധികരുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു. ഈ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 

തൃത്താല‌ കപ്പൂരിൽ 3 വയസുകാരൻ ഉൾപ്പടെ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കപ്പൂർ പഞ്ചായത്തിൽ കല്ലടത്തൂർ സ്വദേശികളായ സതി, നെടിയേടത്ത് വീട്ടിൽ ലീല, 3 വയസ്സുകാരൻ ഐബൽ എന്നിവർക്കും പട്ടിത്തറ സ്വദേശികളായ 2 പേർക്കുമാണ് കടിയേറ്റത്. ഇവരെ ചാലിശ്ശേരി, പട്ടാമ്പി ആശുപത്രികളിൽ പ്രാഥമിക ചികിത്സക്കു ശേഷം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഈ നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് സംശയം. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം